ഇന്ത്യ തിരിച്ചടിക്കുമോയെന്ന ഭയം; ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ പാക്കിസ്ഥാനിൽ സുരക്ഷ ശക്തമാക്കിയെന്ന് റിപ്പോർട്ട്

pak

ഡൽഹി ചെങ്കോട്ടയിൽ സ്‌ഫോടനം നടന്നതിന് പിന്നാലെ പാക്കിസ്ഥാനിൽ സുരക്ഷ ശക്തമാക്കിയതായി വിവരം. ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കന്നുള്ള സംഘർഷത്തിനോ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് പാക്കിസ്ഥാനിലെ എല്ലാ വ്യോമത്താവളങ്ങളിലും എയർ ഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതായി സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു

കരസേന, നാവികസേന, വ്യോമസേന അടക്കം പാക് സായുധസേനാ വിഭാഗങ്ങളെ അതീവജാഗ്രതയിൽ നിർത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയ്യാറെടുക്കാനും പാക് സെൻട്രൽ കമാൻഡ് സൈനിക വിഭാഗങ്ങൾക്ക് നിർദേശം നൽകി

പാക് വ്യോമസേനയോട് മുൻനിര താവളങ്ങളിൽ നിന്ന് ജെറ്റുകൾ മാറ്റാനും തയ്യാറാക്കി നിർത്താനും ഉത്തരവിട്ടു. ഇന്ത്യയിൽ നിന്ന് പ്രത്യാക്രമണം ഭയന്നാണ് ഈ നടപടികളെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
 

Tags

Share this story