പെറുവിലെ സ്വർണ ഖനിയിൽ തീപിടിത്തം; 27 തൊഴിലാളികൾ മരിച്ചു
Mon, 8 May 2023

തെക്കൻ പെറുവിലെ സ്വർണ ഖനിയിലുണ്ടായ തീപിടിത്തത്തിൽ 27 തൊഴിലാളികൾ മരിച്ചു. അരെക്വിപ മേഖലയിലെ ലാ എസ്‌പെറാൻസ 1 എന്ന ഖനിക്കുള്ളിലെ തുരങ്കത്തിലാണ് തീപിടിത്തമുണ്ടായത്. തീ പടർന്നത് ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് പോലീസ് അറിയിച്ചു.
അപകടസമയത്ത് ഖനിയിൽ എത്ര പേരുണ്ടായിരുന്നു, എത്ര പേർ രക്ഷപ്പെട്ടു തുടങ്ങിയ വിവരങ്ങളൊന്നും വ്യക്തമല്ല. തൊഴിലാളികളിൽ ഭൂരിഭാവും ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.