പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിയിൽ വെടിവെപ്പ്; 20 പേർ കൊല്ലപ്പെട്ടു
Oct 11, 2024, 11:31 IST

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ നടന്ന വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. ആറ് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അക്രമി സംഘം ഖനിയിൽ കടന്ന് വെടിയുതിർക്കുകയായിരുന്നു ഒരു സംഘം ആയുധധാരികളായ ആളുകൾ ഡുക്കി പ്രദേശത്തെ ജുനൈദ് കൽക്കരി ഖനിയിൽ ആക്രമണം നടത്തുകയായിരുന്നു. ഖനികൾക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.