പാക്കിസ്ഥാനിലെ പോളിംഗ് സ്‌റ്റേഷനിൽ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

pak

പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പിൽ പോളിംഗ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സാണ് വെടിവെപ്പ് റിപ്പോർട്ട് ചെയ്തത്. പാക്കിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലെ പോളിംഗ് സ്‌റ്റേഷനിലാണ് വെടിവെപ്പുണ്ടായത്

വോട്ട് ചെയ്യാനായി ആളുകൾ പോളിംഗ് ബൂത്തിലേക്ക് എത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ബുധനാഴ്ച തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ രണ്ട് രാഷ്ട്രീയ ഓഫീസുകൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു

പതിനായിരക്കണക്കിന് പോലീസുകാരെയും അർധസൈനികരെയും പോളിംഗ് സ്‌റ്റേഷനുകളിൽ സുരക്ഷ ഉറപ്പാക്കാൻ വിന്യസിച്ചിട്ടുണ്ട്.  സുരക്ഷാ നടപടിയുടെ ഭാഗമായി മൊബൈൽ ഫോൺ സേവനം താത്കാലികമായി റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.
 

Share this story