അമേരിക്കയിൽ ആദ്യമായി നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി

അമേരിക്കയിൽ ആദ്യമായി നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. അലബാമയിൽ കെന്നഡി യുജിൻ സ്മിത്ത് എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1988ൽ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. യുഎസിൽ ഈ രീതിയിലുള്ള വധശിക്ഷ നടപ്പിലാക്കാൻ കോടതി ഉത്തരവ് ഇതാദ്യമായിട്ടായിരുന്നു.

രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളിയിരുന്നു. യുഎസിലെ 50 സംസ്ഥാനങ്ങളിൽ 27ൽ മാത്രമാണു വധശിക്ഷ നിയമപരമായിട്ടുള്ളത്. വിഷരാസവസ്തുക്കൾ കുത്തിവച്ചാണു പൊതുവേ ശിക്ഷ നടപ്പാക്കുക. മിസിസിപ്പി, ഓക്ലഹോമ സംസ്ഥാനങ്ങളിലും നൈട്രജൻ വധശിക്ഷയ്ക്കു അംഗീകാരമുണ്ടെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

Share this story