Saturday, 14 November 2026 About Us · Contact Us

ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതര ബലാത്സംഗ ആരോപണം: ‘വസ്ത്രം വലിച്ചുകീറി ഉപദ്രവിച്ചു’ എന്ന് മുൻ മിസ് സ്വിറ്റ്‌സർലൻഡ്

Former Miss Sweet Accuses Donald Trump Of Rape - വാഷിംങ്ടെൻ
ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതര ബലാത്സംഗ ആരോപണം: 'വസ്ത്രം വലിച്ചുകീറി ഉപദ്രവിച്ചു' എന്ന് മുൻ മിസ് സ്വിറ്റ്‌സർലൻഡ്

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് മുൻ മിസ് സ്വിറ്റ്സർലൻഡ് ബിയാട്രിസ് ക്യൂൾ. 1993 നവംബറിൽ ട്രംപ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് ബിയാട്രിസ് ആരോപിക്കുന്നത്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്റ്റീനുമായുള്ള ട്രംപിന്‍റെ ബന്ധത്തെക്കുറിച്ച് ഡെമോക്രാറ്റുകൾ നടത്തിയ അന്വേഷണത്തിനിടെയാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.

തനിക്ക് 24 വയസുള്ളപ്പോഴാണ് ന്യൂയോർക്കിലെ പ്ലാസ ഹോട്ടലിൽ വച്ച് ആദ്യമായി ട്രംപിനെ കാണുന്നതെന്ന് ബിയാട്രിസ് പറയുന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ പഠനം നടത്തുന്നതിനായി വിസ ശരിയാക്കി തരാമെന്ന് ട്രംപ് പറഞ്ഞിരുന്നു. ട്രംപ് തന്നോട് സംസാരിച്ചു മടങ്ങിയപ്പോൾ തന്നെ എപ്സ്റ്റീൻ സംസാരിക്കാൻ എത്തി. ഡോണിന്‍റെ അടുത്ത സുഹൃത്താണെന്ന ആമുഖത്തോടെ മാർ അ ലാഗോയിലെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതിനു ശേഷം ട്രംപിന്‍റെ പ്രതിനിധിയായ ഒരാൾ ബിയാട്രിസിനെ അപ് സ്റ്റെയറിലേക്ക് ചെല്ലാൻ ക്ഷണിച്ചു. അവിടെ എത്തിയപ്പോൾ ട്രംപ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. വസ്ത്രം കീറുകയും ശരീരത്തിൽ മുറിവുകൾ ഉണ്ടാകുകയും ചെയ്തുവെന്നും ബിയാട്രിസ് പറയുന്നു. അതിനു ശേഷവും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പഠനത്തിനായുള്ള വിസ ഉറപ്പാക്കാമെന്നും ഇക്കാര്യം ആരോടും പറയരുതെന്നും ട്രംപ് പറഞ്ഞുവെന്നും ബിയാട്രിസ് ആരോപിക്കുന്നു.

എന്നാൽ ഈ ആരോപണത്തെ വൈറ്റ് ഹൗസ് തള്ളിയിട്ടുണ്ട്. ട്രംപിന്‍റെ നേതൃത്വത്തിൽ യുഎസ് ചരിത്രപരമായ നേട്ടങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് പൗരന്മാരുടെ ശ്രദ്ധ തിരിക്കുന്നതിനായി ഡെമോക്രാറ്റുകൾ നടത്തുന്ന ശ്രമങ്ങളാണിതെല്ലാമെന്നാണ് വൈറ്റ് ഹൗസ് ആരോപിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

10 Nov 2026
ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026