നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ഒലി ശർമ അറസ്റ്റിൽ; മുൻ ആഭ്യന്തര മന്ത്രിയും പിടിയിൽ

kp oli

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലി അറസ്റ്റിൽ. ജെൻ സി പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖാകിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരേയും കാഠ്മണ്ഡുവിലെ ജില്ലാ പോലീസ് റേഞ്ചിൽ എത്തിച്ചു. 

നേപ്പാളിൽ ബലേന്ദ്ര ഷായുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിന് വന്നതിന് പിന്നാലെയാണ് നടപടി. വീട്ടിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. പ്രത്യേക കോടതി ജഡ്ജി ഗൗരി ബഹാദൂർ കാർക്കിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ ശുപാർശ പ്രകാരമാണ് നടപടിയെന്ന് പോലീസ് അറിയിച്ചു

തന്റെ അറസ്റ്റിനെ പ്രതികാര നടപടിയെന്നാണ് ഒലി പറഞ്ഞത്. നിയമ പോരാട്ടം നടത്തുമെന്നും അദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സെപ്റ്റംബർ 8,9 തീയതികളിൽ നടന്ന ജെൻസി പ്രക്ഷോഭത്തിനിടെ 70ലധികം പേരാണ് കൊല്ലപ്പെട്ടത്. 

Tags

Share this story