ഓസ്‌ട്രേലിയയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു

mungi maranam

ഓസ്‌ട്രേലിയയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു. വിക്ടോറിയയിലെ ഫിലിപ് ഐലന്റ് ബീച്ചിലാണ് അപകടം. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. നീന്തുന്നതിനിടെ ഇവർ തിരയിൽപ്പെടുകയായിരുന്നു. 

കടലിൽ നിന്നും രക്ഷപ്പെടുത്തി നാല് പേർക്കും സിപിആർ നൽകിയെങ്കിലും മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ഒരു യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരും ചികിത്സക്കിടെ മരിച്ചു. 20 വയസ്സുള്ള രണ്ട് യുവതികളും 43 വയസ്സുള്ള സ്ത്രീയും 40 വയസ്സുള്ള പുരുഷനുമാണ് മരിച്ചത്. ഇതിൽ 43കാരി ഓസ്‌ട്രേലിയയിൽ അവധി ആഘോഷിക്കാനെത്തിയതാണ്.
 

Share this story