പ്രതികള്‍ രാജ്യത്തിന്റെ രീതി പഠിക്കട്ടെ...; യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശിക്ഷ വിധിച്ചത് വെറും 15 മാസം

പ്രതികള്‍ രാജ്യത്തിന്റെ രീതി പഠിക്കട്ടെ...; യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശിക്ഷ വിധിച്ചത് വെറും 15 മാസം
രാജ്യത്തിന്റെ രീതികള്‍ അറിയാത്തത് കൊണ്ടാണ് പ്രതികള്‍ യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയതെന്നും അതിനാല്‍ ഇവര്‍ക്ക് കേവലം 15 മാസത്തെ തടവ് വിധിച്ചാല്‍ മതിയെന്നും കോടതി. യുവതിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയെന്ന ഗുരുതരമായ കുറ്റം ചുമത്തിയ കേസിലാണ് കോടതിയുടെ വിചിത്രമായ വിധി. കുറ്റം ചെയ്തവര്‍ തങ്ങള്‍ ആണെന്ന് പ്രതികള്‍ വ്യക്തമാക്കിയിട്ടും കോടതി വിചിത്രമായ ഉത്തരവിടുകയായിരുന്നു. നെതര്‍ലാന്‍ഡിലാണ് വിചിത്രമായ കോടതി ഉത്തരവുണ്ടായിരിക്കുന്നത്. നാല് കൗമാരക്കാര്‍ക്കെതിരെയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. 16നും 18നും വയസ്സിനിടയിലുള്ള കൗമാരക്കാരാമ് 33കാരിയെ പാര്‍ക്കില്‍വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. 2023 ഡിസംബറില്‍ തെക്കന്‍ നഗരമായ ഹെല്‍മോണ്ടിലായിരുന്നു സംഭവം. ഭവനരഹിതയായ യുവതി പാര്‍ക്കില്‍ കിടന്നുറങ്ങവെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് അവരെ വളയുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ബലാത്സംഗത്തിന് മുമ്പ് യുവതിയെ ക്രൂരമായ ആക്രമണത്തിനിരയാക്കുകയും ചെയ്തിരുന്നു. നാല് പേരും ചേര്‍ന്ന് നിരന്തരമായി ആക്രമിക്കുകയും അവരുടെ ഫോണ്‍ മോഷ്ടിക്കുകയും ചെയ്തിരുന്നു. പാര്‍ക്കിലെ ബഞ്ചില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയെ വലിച്ച് താഴേക്കിട്ട ശേഷം പ്രതികള്‍ ചേര്‍ന്ന് ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. രക്തത്തില്‍ കുളിച്ച് റോഡ് അരികില്‍ കിടക്കുന്ന നിലയിലായിരുന്നു യുവതിയെ പോലീസ് കണ്ടെത്തിയത്. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അതേസമയം, പ്രതികളായ യുവാക്കള്‍ കുടിയേറ്റക്കാരാണെന്നും ഡച്ച് സമൂഹത്തിന്റെ രീതികള്‍ അറിയാത്തത് കൊണ്ടാണ് ഇവര്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നും കോടതി വിലയിരുത്തി. 15,000 യൂറോ ഇരക്ക് പ്രതികള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Share this story