സ്വതന്ത്രരെ ഇറക്കി കളം പിടിച്ചു; പാക്കിസ്ഥാനിൽ ഇമ്രാൻ ഖാന്റെ പിടിഐ ലീഡ് ചെയ്യുന്നതായി റിപ്പോർട്ട്

പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ ലീഡ് ചെയ്യുന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫലം ഇന്ന് പുലർച്ചെയോടെയാണ് പുറത്തുവന്ന് തുടങ്ങിയത്. ജയിലിലുള്ള ഇമ്രാൻ ഖാനും നേതാക്കൾക്കും മത്സരിക്കാൻ അനുമതി ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് സ്വതന്ത്രരായാണ് പിടിഐ സ്ഥാനാർഥികൾ മത്സരിച്ചത്

പിടിഐയുടെ നാല് സ്ഥാനാർഥികൾ പാർലമെന്റിലേക്ക് ജയിച്ചു. 150 സീറ്റ് നേടി വിജയിക്കുമെന്ന് പിടിഐ ഇന്നലെ തന്നെ അവകാശപ്പെട്ടിരുന്നു. മുൻ പ്രധാനമന്ത്രി നവാശ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ് നാല് സീറ്റുകളിൽ വിജയിച്ചു. ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി രണ്ട് സീറ്റുകളിൽ ജയിച്ചു

13 വോട്ടർമാരാണ് നാഷണൽ അസംബ്ലിയിലേക്ക് 266 എംപിമാരെ തെരഞ്ഞെടുക്കുന്നത്. കേവലഭൂരിപക്ഷത്തിന് 134 സീറ്റുകൾ വേണം. പാർലമെന്റിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ പക്തുൻഖ്വ പ്രവിശ്യ നിയമനിർമാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.
 

Share this story