ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ പാലിക്കപ്പെടണം; രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ജര്‍മ്മനി

Rahul

രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ പാലിക്കപ്പെടുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ജര്‍മ്മനി. രാഹുല്‍ഗാന്ധിയെ ലോക്‌സഭാ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ സംഭവത്തില്‍ അമേരികക്ക് ശേഷം ശക്തമായ പ്രതികരണവുമായി രംഗത്ത് വരുന്ന രാജ്യമായി ജര്‍മ്മനി. രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയും അതിന് ശേഷമുള്ള അയോഗ്യനാക്കല്‍ നടപടിയും ജര്‍മ്മനി ശ്രദ്ധിക്കുന്നുണ്ട്. കോടതി വിധിക്കെതിരെ രാഹുലിന് അപ്പീല്‍ പോകാന്‍ കഴിയുമെന്ന് കരുതുന്നതായും ജര്‍മ്മന്‍ വിദേശകാര്യമന്ത്രിലായ വക്താവ് സൂചിപ്പിച്ചു.

അതിന് ശേഷമേ രാഹുലിനെ അയോഗ്യനാക്കിയസംഭവത്തില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് വ്യക്തമാകൂ എന്നും ജര്‍മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡങ്ങളും ജനാധിപത്യത്തിന്റെ മൗലികതത്വങ്ങളും കേസില്‍ ബാധകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജര്‍മ്മന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

Share this story