പാക്കിസ്ഥാനിൽ ഇന്ന് പൊതു തെരഞ്ഞെടുപ്പ്; മത്സരം നവാസ് ഷെരീഫും ബിലാവൽ ഭൂട്ടോയും തമ്മിൽ

pak

പാകിസ്ഥാനിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. ഒരു വർഷത്തെ രാഷ്ട്രീയ അനശ്ചിതത്വത്തിനും അസ്ഥിരതയ്ക്കും ശേഷമാണ് പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാർലമെന്റിലേക്കും നാല് പ്രവശ്യ നിയമനിർമാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. 

രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിംഗ്. ഫെബ്രുവരി ഒമ്പതിനാകും വോട്ടെണ്ണൽ. പാകിസ്താൻ മുസ്‌ലിം ലീഗ് പാർട്ടി നേതാവ് നവാസ് ഷെരീഫും പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവും ബേനസീർ ഭുട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ സർദാരിയും തമ്മിലാണ് പ്രധാന മത്സരം. 

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി തെഹ്രീകെ ഇൻസാഫിന്റെ സ്ഥാനാർഥികൾ സ്വതന്ത്രരായി മത്സരിക്കും. തെരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.

Share this story