ഹമാസ്-ഇസ്രായേൽ ധാരണയായി: ഗാസയിൽ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം പ്രാബല്യത്തിൽ

gaza

ഗാസ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം പ്രാബല്യത്തിൽ വന്നു. പലസ്തീൻ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഗാസയിൽ ആഹ്ലാദപ്രകടനങ്ങൾ നടക്കുകയാണ്. തിങ്കളാഴ്ചയോടെ ഹമാസ് ഇസ്രായേലി ബന്ദികളെ വിട്ടയക്കുമെന്നും 24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് സൈന്യം പിൻവാങ്ങി തുടങ്ങുമെന്നുമാണ് റിപ്പോർട്ട്. 

ഗാസ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം ഇസ്രായേലും ഹമാസും തമ്മിൽ ധാരണയായതായി ട്രംപ് നേരത്തെ അറിയിച്ചിരുന്നു. വെടിനിർത്തൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നത് സംബന്ധിച്ച് ഇരു വിഭാഗവും ധാരണയിലെത്തിയെന്നായിരുന്നു പ്രഖ്യാപനം. 

പിന്നാലെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. കരാർ പ്രകാരം ഗാസയിൽ തടവിലാക്കപ്പെട്ട 48 ഇസ്രായേലി തടവുകാരെ മോചിപ്പിക്കും. കൂടാതെ ഇസ്രായേൽ ജയിലിൽ കഴിയുന്ന പലസ്തീൻ തടവുകാരെയും മോചിപ്പിക്കും.
 

Tags

Share this story