അധികാരത്തിലേറിയിട്ട് വെറും 26 ദിവസം; ഫ്രഞ്ച് പ്രധാനമന്ത്രി ലെകോർണു രാജിവെച്ചു

lecornu

ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവെച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാജി. പ്രധാനമന്ത്രിയായി 26 ദിവസങ്ങൾക്ക് ശേഷമാണ് രാജി പ്രഖ്യാപനം. 

പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് ഒരു ദിവസം തികയും മുമ്പാണ് ലെകോർണുവിന്റെ രാജി. ഫ്രാങ്കോയിസ് ബെയ്‌റൂവിന്റെ സർക്കാരിന്റെ പതനത്തെ തുടർന്നാണ് ലെകോർണു പ്രധാനമന്ത്രി പദത്തിലെത്തിയത്. രണ്ട് വർഷത്തിനിടെ ഫ്രാൻസിൽ അഞ്ച് പ്രധാനമന്ത്രിമാരാണ് രാജിവെച്ചൊഴിഞ്ഞത്

ലെകോർണുവിന്റെ രാജിയെത്തുടർന്ന് ദേശീയ അസംബ്ലി പിരിച്ചുവിടാൻ നാഷണൽ റാലി പ്രസിഡന്റ് ജോർദാൻ ബാർഡെല്ലയും ഇമ്മാനുവൽ മാക്രോണിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലേക്ക് മടങ്ങിവരാതെയും ദേശീയ അസംബ്ലി പിരിച്ചുവിടാതെയും സ്ഥിരതയിലേക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് ജോർദാൻ ബാർഡെല്ല പറഞ്ഞു. അടുത്ത വർഷത്തെ ചെലവ് ചുരുക്കൽ ബജറ്റിന് പാർലമെന്റിന്റെ അംഗീകാരം നേടുക എന്നതായിരുന്നു പുതിയ പ്രധാനമന്ത്രിയുടെ മുന്നിലുള്ള അടിയന്തര വെല്ലുവിളി.

Tags

Share this story