താൻ വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ്; പുതിയ പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്
വെനസ്വേലയിൽ നടത്തിയ അധിനിവേശത്തിനും പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും തടവിലാക്കിയതിനും പിന്നാലെ പുതിയ പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ആണെന്ന് ട്രംപ് അവകാശപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പ്രഖ്യാപനം
പോസ്റ്റ് ചെയ്ത എഡിറ്റഡ് ഇമേജിലാണ് ട്രംപ് അവകാശവാദം നടത്തിയിരിക്കുന്നത്. വെനസ്വേലയിൽ നിലവിൽ ആക്ടിംഗ് പ്രസിഡന്റ് ഉണ്ടായിരിക്കെയാണ് ട്രംപിന്റെ പുതിയ നീക്കം. വിക്കിപ്പീഡിയയിലെ പ്രൊഫൈലിൽ വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് എന്ന് കൂട്ടിച്ചേർത്തിരിക്കുന്നത് എഡിറ്റഡ് സ്‌ക്രീൻ ഷോട്ടാണ് ട്രംപ് പങ്കുവെച്ചത്
ഇതിൽ 2026 ജനുവരി മുതൽ താൻ വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റാണെന്ന് ട്രംപ് അവകാശപ്പെടുന്നു. ട്രംപിന്റെ ആദ്യ പദവിയായി വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് സ്ഥാനമാണ് കാണിച്ചിരിക്കുന്നത്. ഇതിന് ശേഷമാണ് അമേരിക്കയുടെ 45ാമത്തെയും 47ാമത്തെയും പ്രസിഡന്റ് എന്ന ഔദ്യോഗിക പദവി രേഖപ്പെടുത്തിയത്.
