350 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി; ഇന്ത്യ-പാക് സംഘർഷം പരിഹരിച്ചത് അങ്ങനെയെന്ന് ട്രംപ്

trump

ഇന്ത്യ-പാക് സംഘർഷം പരിഹരിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൂടാതെ ഇതിന് എന്ത് വഴി ഉപയോഗിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. 350 ശതമാനം തീരുവ ചുമത്തുമെന്ന് ഇരുരാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയാണ് സംഘർഷം പരിഹരിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു

ട്രംപിന്റെ ഇടപെടൽ വാദം നേരത്തെ ഇന്ത്യ തള്ളിയിരുന്നു. എന്നാൽ അവകാശവാദം ആവർത്തിക്കുകയാണ് ട്രംപ്. തർക്കങ്ങൾ പരിഹരിക്കാൻ ഞാൻ മിടുക്കനാണ്. വർഷങ്ങളായി അത് ചെയ്യുന്നുണ്ട്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങളിലെല്ലാം അത് സഹായിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു

ഈ യുദ്ധങ്ങളെല്ലാം പരിഹരിക്കാൻ ഞാൻ താരിഫിനെ ഉപോയഗിച്ചു. എട്ട് സംഘർഷത്തിൽ അഞ്ച് എണ്ണം സാമ്പത്തികം, വ്യാപാരം, താരിഫ് എന്നിവ കൊണ്ട് തീർത്തു. നിരവധി യുദ്ധങ്ങളിൽ നിന്ന് താൻ ദശലക്ഷക്കണക്കിന് ആളുകളെ രക്ഷിച്ചെന്നും ട്രംപ് അവകാശപ്പെട്ടു
 

Tags

Share this story