സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; 21 പേർ മരിച്ചു
Jan 19, 2026, 08:31 IST
സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർ മരിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. കോർഡോബ നഗരത്തിന് അടുത്തുള്ള ആഡമുസ് എന്ന സ്ഥലത്തായിരുന്നു അപകടം
മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോകുകയായിരുന്ന അതിവേഗ ട്രെയിൻ പാളം തെറ്റി അടുത്ത ട്രാക്കിലേക്ക് കയറുകയായിരുന്നു. ഈ സമയം മാഡ്രിഡിൽ നിന്ന് വരികയായിരുന്ന ട്രെയിനുമായി കൂട്ടിയിടിയും നടന്നു.
ട്രെയിൻ മലാഗയിൽ നിന്ന് പത്ത് മിനിറ്റിനകമാണ് അപകടം നടന്നത്. സംഭവത്തിൽ 73 പേർക്ക് ഗരുതുരമായി പരുക്കേറ്റതായാണ് വിവരം. പലരും ബോഗികൾക്കുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു.
