ബംഗ്ലാദേശിൽ അക്രമി സംഘം മർദിച്ച് തീ കൊളുത്തിയ ഹിന്ദു യുവാവ് ചികിത്സക്കിടെ മരിച്ചു
Jan 3, 2026, 14:41 IST
ബംഗ്ലാദേശിൽ അക്രമി സംഘം മർദിച്ച ശേഷം തീ കൊളുത്തിയ ഹിന്ദു യുവാവ് മരിച്ചു. ശരിയത്ത്പുർ സ്വദേശി ഖൊകോൺ ചന്ദ്രദാസാണ് മരിച്ചത്. ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ക്രൂരമായി മർദിച്ച ശേഷം ചന്ദ്രദാസിന്റെ തലയിലൂടെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു
സമീപത്തെ കുളത്തിലേക്ക് ചാടിയ ചന്ദ്രദാസിനെ പ്രദേശത്തെ മുസ്ലിം യുവാവാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിസിൻ മൊബൈൽ ബാങ്കിംഗ് ബിസിനസ് നടത്തുന്നയാളാണ് ചന്ദ്രദാസ്. സംഭവദിവസം രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം
യാതൊരു പ്രകോപനവുമില്ലാതെയാണ് ചന്ദ്രദാസിനെ ആക്രമിച്ചത്. രക്ഷപ്പെട്ട പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. തന്നെ മർദിച്ച രണ്ട് പേരെ ചന്ദ്രദാസ് തിരിച്ചറിഞ്ഞിരുന്നുവെന്നും പിന്നാലെയാണ് തീ കൊളുത്തിയതെന്നും ഭാര്യ സീമ ദാസ് പറഞ്ഞു
