ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ; ആരാകും മികച്ച നടനും നടിയും: ഓസ്കർ പ്രഖ്യാപനം പുരോഗമിക്കുന്നു

oscars

98 -ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചുതുടങ്ങി. യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്. സിന്നേഴ്സും വൺ ബാറ്റിൽ ആഫ്റ്റർ അനദറും തമ്മിലാണ് മികച്ച ചിത്രമാകാനുള്ള മത്സരം നടക്കുന്നത്. ഓസ്കർ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നോമിനേഷമുകൾ വാരിക്കൂട്ടിയ ചത്രമാണ് റയാൻ കൂഗ്ലർ സംവിധാനം ചെയ്ത സിന്നേഴ്സ്.

വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിനായി ഷോൺ പെൻ ആണ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിനായി പോൾ തോമസ് ആൻഡേഴ്സണാണ്. മികച്ച കാസ്റ്റിങിനുള്ള ഓസ്കറും വൺ ബാറ്റിൽ ആഫ്റ്റർ അനദറിനാണ്.മികച്ച തിരക്കഥക്കുള്ള പുരസ്കാരം സിന്നേഴ്സിനും വെപ്പൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനായി ആമി മാടിഗണും ഓസ്കർ ലഭിച്ചു.

ഓസ്കർ വേദിയിൽ ചരിതം കുറിച്ച് ഛായാഗ്രാഹക ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ. ഈ വിഭാഗത്തിൽ ഓസ്കർ നേടുന്ന ആദ്യ വനിതയായി അര്‍ക്കപോ മാറി. സിന്നേഴ്സ് എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ ഓസ്‌കറിന്‌ അർഹയായത്.

  • മികച്ച സഹനടി - എയ്മി മാഡിഗൺ ( വെപ്പൺസ് )
  • ആനിമേറ്റഡ് ചിത്രം- കെ പോപ്പ് ഡീമൻ ഹണ്ടേഴ്സ്
  • മികച്ച വസ്ത്രാലങ്കാരം- കേറ്റ് ഹാവ്ലി ( ഫ്രാങ്കൻസ്റ്റൈൻ )
  • മികച്ച മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ് -മൈക്ക് ഹിൽ, ജോർദൻ,സാമുവൽ,ക്ലിയോണ ( ഫ്രാങ്കെൻസ്റ്റൈൻ )
  • മികച്ച സഹനടൻ- ഷോൺ പെൻ ( വൺ ബാറ്റിൽ ആഫ്റ്റർ അനദർ )
  • മികച്ച കാസ്റ്റിങ്- വൺ ബാറ്റിൽ ആഫ്റ്റർ അനദർ
  • മികച്ച അവലംബിത തിരക്കഥ- പോൾ തോമസ് ആൻഡേഴ്സൺ ( വൺ ബാറ്റിൽ ആഫ്റ്റർ അനദർ )
  • മികച്ച തിരക്കഥ - റയാൻ കൂഗ്ലെർ ( സിന്നേഴ്സ് )
  • മികച്ച പ്രൊഡക്ഷൻ ഡിസൈൻ - ഫ്രാങ്കൻസ്റ്റൈൻ
  • മികച്ച വിഷ്വൽ ഇഫക്ടുകൾ - അവതാർ: ഫയർ ആൻഡ് ആഷ്
  • മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം - ടൂ പീപ്പിൾ എക്സ്ചേഞ്ചിങ് സലൈവ, ദി സിങ്ങേർസ്
  • മികച്ച ഡോക്യുമെന്ററി ഷോർട് ഫിലിം - ഓൾ ദി എംപ്റ്റി റൂംസ്
  • മികച്ച ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം - സിന്നേഴ്സ്
  • മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം - മിസ്റ്റർ നോബടി എഗൈൻസ്റ്റ് പുടിൻ
  • മികച്ച ഫിലിം എഡിറ്റിങ് - ആൻഡി ജുർഗെൻസെൻ ( വൺ ബാറ്റിൽ ആഫ്റ്റർ അനദർ )
  • മികച്ച ഛായാഗ്രഹണം - ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ( സിന്നേഴ്സ് )
  • മികച്ച സൗണ്ട് - F1

Tags

Share this story