ചെങ്കടലിൽ ഹൂതി ആക്രമണം: 3 പാകിസ്ഥാൻ പൗരന്മാർ കൊല്ലപ്പെട്ടു; കടുത്ത പ്രതിഷേധവുമായി ഇസ്ലാമാബാദ്

ഹേർമൂസ്

ഇസ്ലാമാബാദ്: ചെങ്കടലിൽ വാണിജ്യ കപ്പലിന് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് പാകിസ്ഥാൻ പൗരന്മാർ കൊല്ലപ്പെട്ടു. ബാബ് എൽ-മന്ദബ് കടലിടുക്കിന് സമീപം സഞ്ചരിക്കുകയായിരുന്ന 'തിഹാമ' (Tihamah) എന്ന ടാൻസാനിയൻ പതാക വഹിച്ച ചരക്ക് കപ്പലിന് നേരെയായിരുന്നു ആക്രമണം.

​ആക്രമണത്തിൽ മൂന്ന് പാകിസ്ഥാൻ പൗരന്മാർക്ക് പുറമെ ഒരു ഇന്തോനേഷ്യൻ പൗരനും ജീവൻ നഷ്ടമായതായി റിപ്പോർട്ടുകളുണ്ട്. മറ്റൊരു പാകിസ്ഥാൻ സ്വദേശിക്ക് പരിക്കേറ്റിട്ടുമുണ്ട്.

​സം സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ, സിവിലിയൻ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും സമുദ്ര സുരക്ഷയ്ക്ക് വലിയ ഭീഷണിയുമാണെന്ന് വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും സൗദി അറേബ്യയിലെ പാകിസ്ഥാൻ എംബസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

​ചെങ്കടൽ മേഖലയിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾ മേഖലയിലെ സമാധാന അന്തരീക്ഷത്തെ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

Tags

Share this story