വീശിയടിച്ച് ഫ്രെ​ഡി ചു​ഴ​ലി​ക്കാ​റ്റ്: 100 മരണം

Freddy

ലിലോംഗ്‌വെ: ദ​ക്ഷി​ണ കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​യി​ലെ മ​ലാ​വി​യി​ലും മൊ​സാം​ബി​ക്കി​ലും വീ​ശി​യ​ടി​ച്ച ഫ്രെ​ഡി ചു​ഴ​ലി​ക്കാ​റ്റി​ൽ​പ്പെ​ട്ട് നൂ​റി​ലേ​റെ പേ​ർ മ​രി​ച്ചു. മ​ണ്ണി​ടി​ച്ച​ലി​ൽ​പ്പെ​ട്ട് 134 പേ​രെ കാ​ണാ​താ​യി. 16 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ണ്ണി​ടി​ച്ചി​ലി​ൽ ഏ​റ്റ​വു​മ​ധി​കം നാ​ശം നേ​രി​ട്ട​ത് മ​ലാ​വി​യു​ടെ വ്യാ​വ​സാ​യി​ക ത​ല​സ്ഥാ​ന​മാ​യ ബ്ലാ​ൻ​ടൈ​റി​ലാ​ണ്.  ബ്ലാ​ൻ​ടൈ​ർ ന​ഗ​ര​ത്തി​ൽ മാ​ത്രം 85 പേ​രാ​ണ് മ​രി​ച്ച​ത്.

ഫെ​ബ്രു​വ​രി​യി​ൽ നാ​ശം വി​ത​ച്ച ഫ്രെ​ഡി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ര​ണ്ടാം ത​രം​ഗ​മാ​ണ് മേ​ഖ​ല​യെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലും ക​ടു​ത്ത മ​ഴ​യും കാ​റ്റു​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​ൻ തീ​ര​ത്ത് ജ​ന്മം കൊ​ണ്ട ഫ്രെ​ഡി ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ദ​ക്ഷി​ണ​ഭാ​ഗം പി​ന്നി​ട്ട് മ​ഡ​ഗാ​സ്ക​റി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ന്‍റെ ദ​ക്ഷി​ണ​മേ​ഖ​ല​യി​ൽ ആ​ഞ്ഞ​ടി​ച്ച​ത്. ചു​ഴ​ലി​ക്കാ​റ്റു​ക​ളു​ടെ ദി​ശാ​സ​ഞ്ചാ​ര​പ്ര​ക്രി​യ​യി​ൽ അ​പൂ​ർ​വ​മാ​യ രീ​തി​യി​ൽ, ലൂ​പ്(​ചാ​ക്രി​ക ച​ല​നം)​ ക​ണ​ക്കെ മ​ഡ​ഗാ​സ്ക​റി​ലേ​ക്ക് തി​രി​കെ സ​ഞ്ച​രി​ച്ച ഫ്രെ​ഡി ചു​ഴ​ലി​ക്കാ​റ്റ് വീ​ണ്ടും ആ​ഫ്രി​ക്ക​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു,

Share this story