എന്നെ വധിച്ചാൽ ചരിത്രത്തിലില്ലാത്തവിധം ഇറാനെ ബോംബിട്ടു തകർക്കുക; തിരിച്ചടിക്ക് ഉത്തരവിട്ട് ട്രംപ്: ഇസ്രായേലിന്റെ രഹസ്യവിവരങ്ങൾ തള്ളി

Trumb

വാഷിംഗ്ടൺ: തന്നെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ഇസ്രായേൽ നൽകിയ രഹസ്യവിവരങ്ങൾ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം, ഇറാൻ തന്നെ വധിക്കാൻ വിജയിച്ചാൽ രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത സൈനിക തിരിച്ചടി ഇറാനുമേൽ അഴിച്ചുവിടാൻ താൻ മുൻകൂട്ടി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി.

​ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വിവാദ പരാമർശം.

എന്നെ വധിക്കാൻ ഇറാൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള പുതിയ വിവരങ്ങളൊന്നും ഇസ്രായേൽ നൽകിയിട്ടില്ല. ഞാൻ കുറച്ചുകാലമായി ഇറാന്റെ വധഭീഷണി നേരിടുന്നവരുടെ പട്ടികയിൽ ഒന്നാമനാണ്. എന്നാൽ ഒന്നുറപ്പാണ്, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മുൻപൊരിക്കലും കാണാത്ത തരത്തിൽ ഇറാനെ ബോംബിട്ടു തകർക്കാനുള്ള കൃത്യമായ നിർദ്ദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട്." - ട്രംപ് വ്യക്തമാക്കി.

​2020-ൽ ഇറാന്റെ പ്രമുഖ ജനറൽ ഖാസിം സുലൈമാനിയെ വധിക്കാൻ ട്രംപ് ഉത്തരവിട്ടത് മുതൽ ഇറാൻ ട്രംപിനെ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ ദിവസം ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം പുതിയ വധശ്രമത്തെക്കുറിച്ച് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ ട്രംപ്, ഇറാന്റെ ഭീഷണികൾ താൻ കാര്യമാക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. ഇതേസമയം തന്നെ, ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ അവസാനിച്ചതായും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. 

Share this story