ഇമ്രാൻ ഖാൻ ലാഹോർ ഹൈക്കോടതിൽ; വളഞ്ഞ് അനുയായികൾ, ജാമ്യാപേക്ഷയിൽ വാദം തുടരുന്നു

Lahore

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ ഹൈക്കോടതിയിലെത്തി. കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് പുറത്ത് നടന്ന അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഇമ്രാൻ ഖാൻ ജാമ്യാപേക്ഷ നൽകിയത്

സമാൻ പാർക്കിൽ നിന്നും ലാഹോർ ഹൈക്കോടതിയിലേക്ക് പോകുമ്പോൾ പിടിഐ അനുയായികൾ ഇമ്രാന്റെ കാർ വളയുകയും അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിനൊപ്പം മുദ്രാവാക്യം വിളികളുമായി നടക്കുകയും ചെയ്തു. പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പങ്കുവെച്ച വീഡിയോകളിൽ ഇമ്രാൻ ഖാന്റെ വാഹനവ്യൂഹത്തിന് നേരെ കോടതിയിലേക്കുള്ള യാത്രാമധ്യേ പുഷ്പങ്ങൾ എറിയുന്നതും കാണാം

ഇസിപിക്ക് പുറത്ത് നടന്ന അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന ഇമ്രാൻ ഖാന്റെ അപേക്ഷ കഴിഞ്ഞയാഴ്ച ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഇമ്രാൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. വാദം കേൾക്കുന്നതിന് മുന്നോടിയായി കോടതിയുടെ പ്രധാന ഗേറ്റിൽ വൻ പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്.

Share this story