ഇമ്രാൻ ഖാന്റെ പാർട്ടി തലസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ചു; ഇസ്‌ലാമാബാദ് അടച്ചുപൂട്ടി പാകിസ്താൻ

പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: തടങ്കലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (PTI) തലസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്‌ലാമാബാദിൽ കടുത്ത നിയന്ത്രണങ്ങളും ലോക്ക്ഡൗണും ഏർപ്പെടുത്തി പാകിസ്താൻ സർക്കാർ.

​പ്രതിഷേധക്കാരെ തടയുന്നതിനായി നഗരത്തിലേക്കുള്ള പ്രധാന റോഡുകളും ഹൈവേകളും ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ച് അധികൃതർ പൂർണ്ണമായി അടച്ചുപൂട്ടി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുപതിനായിരത്തിലധികം പോലീസ്-പാരാമിലിട്ടറി സേനാംഗങ്ങളെയാണ് ഇസ്‌ലാമാബാദിൽ വിന്യസിച്ചിരിക്കുന്നത്. കൂടാതെ, പൊതുയോഗങ്ങൾക്കും റാലികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

​പ്രതിഷേധത്തിന് മുന്നോടിയായി ഇമ്രാൻ ഖാന്റെ സഹോദരിമാരെയും നിരവധി പാർട്ടി നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സർക്കാരിന്റെ അടിച്ചമർത്തൽ നടപടികൾ അവഗണിച്ച് മാർച്ചുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് പിടിഐ നേതൃത്വം.

​പ്രധാന പാതകൾ അടച്ചതോടെ തലസ്ഥാനത്ത് ജനജീവിതവും വ്യവസായ മേഖലയും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

Tags

Share this story