റാവൽപിണ്ടിയിൽ ഇന്ന് ഇമ്രാൻ ഖാൻ അനുകൂലികളുടെ പ്രകടനം; കനത്ത സുരക്ഷ

imran

ഇമ്രാൻ ഖാൻ അനുകൂലികളുടെ പ്രതിഷേധ പരിപാടി ഇന്ന് നടക്കാനിരിക്കെ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ കനത്ത സുരക്ഷ. പ്രതിഷേധ മാർച്ച് തടയാനായി സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. പോലീസും സൈന്യവും നഗരത്തിലുണ്ട്. പാക്കിസ്ഥാന്റെ സൈനിക തലസ്ഥാനം കൂടിയാണ് റാവൽപിണ്ടി

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് റാവൽപിണ്ടി അഡിയാല ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളാണ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. തോഷഖാന കേസിൽ കഴിഞ്ഞ ദിവസം ഇമ്രാനെയും ഭാര്യയെയും 17 വർഷം തടവിന് ശിക്ഷിച്ചിരുന്നു

2023 ഓഗസ്റ്റ് മുതൽ തടവിലാണ് ഇമ്രാൻ ഖാൻ. പിന്നാലെയാണ് തോഷഖാന കേസിലും 17 വർഷം തടവിന് വിധിച്ചത്. വിധി വന്നതിന് പിന്നാലെ പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്.
 

Tags

Share this story