2025-ൽ യമനിൽ നടന്ന യു.എസ്. വ്യോമാക്രമണത്തിൽ 150-ലേറെ സാധാരണക്കാർ കൊല്ലപ്പെട്ടു: പെന്റഗൺ

യെമൻ

വാഷിംഗ്ടൺ: 2025-ൽ യമനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ 150-ലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി യു.എസ്. പ്രതിരോധ മന്ത്രാലയം (പെന്റഗൺ) വെളിപ്പെടുത്തി. യു.എസ്. കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് പെന്റഗൺ ഇത് വ്യക്തമാക്കിയത്.

ചെങ്കടലിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഹൂതി വിമതർക്കെതിരെ നടത്തിയ സൈനിക നടപടിയുടെ ഭാഗമായാണ് ആക്രമണങ്ങൾ നടന്നത്. 2025 ഏപ്രിലിൽ നടന്ന മൂന്ന് പ്രധാന ആക്രമണങ്ങളിലായി 153 സാധാരണക്കാർ കൊല്ലപ്പെടുകയും 240-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

Tags

Share this story