ഹോങ്കോംഗിൽ വിമാനത്താവളം ജീവനക്കാരന്റെ ശരീരത്തിലൂടെ വിമാനം കയറിയിറങ്ങി; ദാരുണാന്ത്യം

honkong

ഹോങ്കോംഗിൽ വിമാനത്താവളം ജീവനക്കാരൻ വിമാനമിടിച്ച് മരിച്ചു. ടോ ട്രക്കിൽ നിന്നും നിലത്തുവീണ ജീവനക്കാരന്റെ ശരീരത്തിലൂടെ വിമാനം കയറിയിറങ്ങുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് സംഭവം

പുലർച്ചെ മൂന്ന് മണിയോടെ ഒരാൾ ചലനമറ്റ് കിടക്കുന്നതായി വിമാനത്താവള ജീവനക്കാരിൽ നിന്ന് പോലീസിന് സന്ദേശമെത്തുകയായിരുന്നു. പരിശോധനയിൽ 34കാരനായ തൊഴിലാളിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തി

ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും ജീവനക്കാരൻ മരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ട്രക്ക് ഓടിച്ചിരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Share this story