മിയാമിയിൽ ആമസോൺ ചരക്കുവിമാനം റൺവേ തെറ്റി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി തീപിടിച്ചു; 5 മരണം

ആമ

മിയാമി: അമേരിക്കയിലെ ഫ്ലോറിഡയിലുള്ള മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ആമസോൺ പ്രൈം എയറിന്റെ ചരക്കുവിമാനം റൺവേ തെറ്റി അപകടത്തിൽപ്പെട്ടു. 9,000 അടിയോളം നീളമുള്ള റൺവേ മറികടന്ന് മുന്നോട്ട് കുതിച്ച വിമാനം സമീപത്തെ റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

​പോർട്ടോ റിക്കോയിലെ സാൻ ഹുആനിൽ നിന്ന് എത്തിയ '21 എയർ' പ്രവർത്തിപ്പിച്ചിരുന്ന ബോയിംഗ് 767-300 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. റൺവേ അതിർത്തിയതിലംഘിച്ച വിമാനം സമീപത്തുണ്ടായിരുന്ന വാഹനങ്ങളിൽ ഇടിച്ചയുടൻ വൻ തീയോടെ പുക ഉയർന്നു.

​നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ആമസോൺ വക്താവ് അനുശോചനം അറിയിക്കുകയും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

Tags

Share this story