ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തേക്ക്; ഡൊണാൾഡ് ട്രംപ്

ഇന്ത്യ ചൈന റഷ്യ

വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും 'ഇരുണ്ട ചൈന'യുടെ പക്ഷത്തേക്ക് പോയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച cryptic പോസ്റ്റിലാണ് ട്രംപിന്റെ ഈ പരാമർശം. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവർ ഒരുമിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ട്രംപിന്റെ പോസ്റ്റ്.

​"ഇന്ത്യയെയും റഷ്യയെയും നമുക്ക് 'ഇരുണ്ട' ചൈനയിലേക്ക് നഷ്ടമായെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവിയുണ്ടാകട്ടെ!" എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെച്ചൊല്ലി ഇന്ത്യയുമായി യുഎസ് ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. നേരത്തെ, റഷ്യയുമായുള്ള വ്യാപാര ബന്ധങ്ങളുടെ പേരിൽ ഇന്ത്യക്ക് നേരെ യുഎസ് അധിക തീരുവ ചുമത്തിയിരുന്നു.

​ട്രംപിന്റെ ഈ പ്രസ്താവന, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിൽക്കുന്ന പിരിമുറുക്കം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

Tags

Share this story