യു എന്‍ സെക്രട്ടറി ജനറലിന് എതിരെയുള്ള ഇസ്‌റാഈല്‍ നീക്കത്തെ പിന്തുണച്ച് ഇന്ത്യ

യു എന്‍ സെക്രട്ടറി ജനറലിന് എതിരെയുള്ള ഇസ്‌റാഈല്‍ നീക്കത്തെ പിന്തുണച്ച് ഇന്ത്യ
വാഷിംഗ്ടണ്‍ : ഗസ്സ, ലബനാന്‍ വിഷയത്തില്‍ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോസ് ഗുട്ടറെസിനെതിരെ ഇസ്‌റാഈല്‍ സ്വീകരിച്ച നിലപാടിനെ പിന്തുണച്ച് ഇന്ത്യ. ലബനാനിലെയും ഗസ്സയിലെയും നരനായാട്ടിനെ പിന്തുണക്കാതിരുന്ന ഗുട്ടറസിനെ വിലക്കിയ ഇസ്‌റാഈല്‍ നടപടിയെ അപലപിക്കുന്ന കത്തില്‍ 104 രാജ്യങ്ങളും ആഫ്രിക്കന്‍ യൂനിയും ഒപ്പുവെച്ചപ്പോള്‍ ഇന്ത്യ പിന്തിരിഞ്ഞു. ഇസ്‌റാഈലിനെ പിണക്കാത്ത നടപടിയാണ് ഇന്ത്യ സ്വീകരിച്ചത്. ഇസ്രയേല്‍ നടപടിയെ അപലപിക്കുന്ന യു എന്‍ തയ്യാറാക്കിയ കത്തില്‍ ഒപ്പിടാനാണ് ഇന്ത്യ വിസമ്മതിച്ചത്. ഇന്ത്യയുടെ ഈ നീക്കം ഇസ്രയേലിനുള്ള പുര്‍ണപിന്തുണയാണെന്ന് വിലയിരുത്തിയിട്ടുണ്ട്. ഇസ്രയേലിന് ആയുധം നല്‍കുന്നതിനെതിരെയും ഒരുവര്‍ഷത്തിനുള്ളില്‍ അധിനിവേശ ഫലസ്തീനില്‍നിന്ന് പിന്മാറണമെന്നതുള്‍പ്പെടെയുള്ള പ്രമേയങ്ങളില്‍ ഇന്ത്യ വോട്ടുചെയ്തിരുന്നില്ല. ഇത്തരത്തിലുള്ള നാല് പ്രതിഷേധ നീക്കങ്ങില്‍ ഇന്ത്യ പങ്കാളിയായില്ല. അന്റോണിയോ ഗുട്ടറസിനെ 'പേഴ്സണല്‍ നോണ്‍ ഗ്രാറ്റ'യായി പ്രഖ്യാപിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തില്‍ കടുത്ത ആശങ്കയും അപലപനവും പ്രകടിപ്പിക്കുന്നതാണ് കത്ത്. ഒക്ടോബര്‍ ആദ്യം ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തെ വേണ്ടവിധം യുഎന്‍ സെക്രട്ടറി ജനറല്‍ അപലപിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗുട്ടറസിനെ വിലക്കിയത്.    

Share this story