അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത്യൻ വിദ്യാർഥിനിയെ കാണാതായി

nithisha

അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത്യൻ വിദ്യാർഥിനിയെ കാണാതായി. നിതീഷ കാണ്ടുല(23) എന്ന വിദ്യാർഥിനിയെയാണ് കാണാതായത്. കാലിഫോർണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി സാൻ ബെർണാഡിനോ വിദ്യാർഥിനിയാണ് നിതീഷ. മെയ് 28 മുതലാണ് ഇവരെ കാണാതായത്. 

ഹൈദരാബാദ് സ്വദേശിയാണ്. ലോസ് ഏഞ്ചൽസിലാണ് അവസാനമായി നിതീഷയെ കണ്ടത്. മെയ് 30ന് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി ലഭിച്ചു. കാലിഫോർണിയ ലൈസൻസ് പ്ലേറ്റുള്ള ടയൊട്ട കൊറോള കാറാണ് വിദ്യാർഥിനി ഓടിച്ചിരുന്നത്

കഴിഞ്ഞ മാസം ചിക്കാഗോയിൽ 26കാരനായ രൂപേഷ് ചന്ദ്ര ചിന്തകിന്ത് എന്ന ഇന്ത്യൻ വിദ്യാർഥിയെ കാണാതായിരുന്നു. ഏപ്രിലിൽ കാണാതായ 25കാരനായ മുഹമ്മദ് അബ്ദുൽ അർഫത്ത് എന്ന ഹൈദരാബാദുകാരനെ ക്ലീവ് ലാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 23കാരനായ സമീർ കാമത്ത് എന്ന വിദ്യാർഥിയെ ഫെബ്രുവരിയിലും കാണാതായിരുന്നു.
 

Share this story