യുഎസിൽ ഇന്ത്യൻ വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Dec 24, 2025, 17:01 IST
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് നാൽഗോണ്ട ജില്ലയിലെ മെല്ലാടുപ്പാലപ്പള്ളി സ്വദേശി പവൻകുമാർ റെഡ്ഡിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഭക്ഷ്യവിഷബാധയേറ്റാണ് വിദ്യാർഥിയുടെ ജീവൻ നഷ്ടമായതെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും മരണ കാരണം യുഎസ് ആരോഗ്യ വകുപ്പോ ഔദ്യോഗിക വൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. അത്താഴ വിരുന്നിനിടെയുണഅടായ ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പറയാനാകൂവെന്ന് അധികൃതർ വ്യക്തമാക്കി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ എംബസിയുമായി കുടുംബത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്.
