ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം; ഹരിയാനക്കാരായ സഹോദരങ്ങൾ അറസ്റ്റിൽ

navaneeth

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്കാരായ സഹോദരങ്ങൾ അറസ്റ്റിൽ. എം ടെക് വിദ്യാർഥി നവജീത് സന്ധുവിനെ കുത്തിക്കൊന്ന കേസിലാണ് ഹരിയാന സ്വദേശികളായ അഭിജിത്ത് ഗാർട്ടൻ, റോബിൻ ഗാർട്ടൻ എന്നിവർ ന്യൂ സൗത്ത് വെയിൽസ് ഗുൽബേണിൽ അറസ്റ്റിലായത്

ഹരിയാന കർണൽ സ്വദേശികളാണ് കൊല്ലപ്പെട്ടയാളും പ്രതികളും. മെയ് അഞ്ചിനാണ് നവനീത് കൊല്ലപ്പെട്ടത്. ഒർമോണ്ടിൽ ഇന്ത്യൻ വിദ്യാർഥികളുടെ താമസ വാടക സംബന്ധിച്ച തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. 

സുഹൃത്തിന്റെ താമസ സ്ഥലവുമായി ബന്ധപ്പെട്ട് ഇടപെട്ടപ്പോൾ പ്രതികൾ നെഞ്ചിൽ കുത്തുകയായിരുന്നു. ഒന്നര വർഷം മുമ്പാണ് നവജീത് പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോയത്.
 

Share this story