യുഎസിൽ ഇന്ത്യൻ യുവതിയെ മുൻ കാമുകന്റെ അപ്പാർട്ട്‌മെന്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

nikitha

പുതുവത്സര രാത്രിയിൽ അമേരിക്കയിലെ മേരിലാൻഡിൽ നിന്ന് കാണാതായ ഇന്ത്യക്കാരിയെ മുൻ കാമുകന്റെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോവാർഡ് കൗണ്ടിയിലെ എല്ലിക്കോട്ട് സിറ്റി സ്വദേശിനി നികിത ഗോഡിശാലയാണ്(27) കുത്തേറ്റ് മരിച്ചത്. 

യുവതിയുടെ മുൻ കാമുകൻ അർജുൻ ശർമയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ജനുവരി 2ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് അർജുൻ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. ഡിസംബർ 31ന് തന്റെ അപ്പാർട്ട്‌മെന്റിൽ വെച്ചാണ നികിതയെ അവസാനമായി കണ്ടതെന്നും ഇയാൾ പറഞ്ഞിരുന്നു. 

എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ യുവാവിന്റെ അപ്പാർട്ട്‌മെന്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. നികിതയെ കാണാനില്ലെന്ന് പരാതി നൽകിയ അതേ ദിവസം തന്നെ അർജുൻ ശർമ ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തു. ഇയാളെ കണ്ടെത്താനും പിടികൂടാനുമുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.
 

Tags

Share this story