ന്യൂയോർക്കിൽ ചെറുവിമാനം തകർന്നുവീണ് ഇന്ത്യൻ വംശജ മരിച്ചു; മകൾക്ക് ഗുരുതര പരുക്ക്

new

ന്യൂയോർക്കിൽ ചെറുവിമാനം തകർന്നുവീണ് ഇന്ത്യൻ വംശജ മരിച്ചു. റോമ ഗുപ്തയാണ്(63) മരിച്ചത്. ഇവരുടെ മകൾ റീവ ഗുപ്ത(33), വിമാനത്തിന്റെ പൈലറ്റ് ഇൻസ്ട്രക്ടർ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. നാല് സീറ്റുകളുള്ള സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനം ലോംഗ് ഐലൻസ് ഹോംസിലാണ് തകർന്നുവീണത്

ലോംഗ് ഐലൻഡിലെ റിപബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ കോക്പിറ്റിൽ നിന്ന് പുക ഉയരുകയും പിന്നാലെ തീ പിടിക്കുകയുമായിരുന്നു. ആളുകൾക്ക് വിമാനം പറപ്പിക്കുന്നത് പഠിക്കാൻ താത്പര്യമുണ്ടോ എന്നറിയാനുള്ള പ്രദർശന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്.
 

Share this story