അമേരിക്കയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഇന്ത്യക്കാരനെ വെടിവെച്ചു കൊന്നു

kapil

അമേരിക്കയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ഹരിയാന ജിന്ദ് സ്വദേശി കപിലാണ്(26) കൊല്ലപ്പെട്ടത്. ലോസ് ആഞ്ചലസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു കപിൽ. തന്റെ ജോലി സ്ഥലത്തിന് സമീപത്ത് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചയാളെ ചോദ്യം ചെയ്തപ്പോഴാണ് കപിലിന് നേരെ ആക്രമണമുണ്ടായത്

2022ലാണ് കപിൽ അമേരിക്കയിലെത്തിയത്. പനാമ വഴി മെക്‌സിക്കോയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും എത്തിയതാണ്. 45 ലക്ഷം രൂപയാണ് അമേരിക്കയിൽ എത്താനായി കപിൽ ഏജന്റിന് നൽകിയത്. യുഎസിൽ അറസ്റ്റിലായ യുവാവ് പിന്നീട് നിയമപരമായി പുറത്തിറങ്ങി ഇവിടെ തന്നെ ജോലി ചെയ്യാൻ ആരംഭിക്കുകയായിരുന്നു

നാട്ടിലുള്ള രണ്ട് സഹോദരിമാരുടെയും പിതാവിന്റെയും ഏക ആശ്രയമായിരുന്നു കപിൽ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിലുള്ള കപിലിന്റെ ബന്ധുക്കളെ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്‌
 

Tags

Share this story