കൗമാരക്കാരെ കെണിയിലാക്കാൻ ഇൻസ്റ്റാഗ്രാം; മെറ്റക്കെതിരെയുള്ള വിചാരണയ്ക്ക് തുടക്കമായി

instagram

കൗമാരക്കാരായ ഉപയോക്താക്കളെ മനപൂർവ്വം ഇൻസ്റ്റാഗ്രാം ആപ്പിലേക്ക് അടിമപ്പെടുത്താൻ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണത്തിൽ സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റക്കെതിരെ അമേരിക്കയിൽ വിചാരണ ആരംഭിച്ചു. കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഫീച്ചറുകൾ ഇൻസ്റ്റാഗ്രാം ബോധപൂർവ്വം ഉൾപ്പെടുത്തിയെന്നാണ് കമ്പനിക്കെതിരെയുള്ള കേസ്.

​ആപ്പിൽ കൂടുതൽ സമയം ചിലവഴിക്കാൻ പ്രേരിപ്പിക്കുന്ന അൽഗോരിതങ്ങൾ കുട്ടികളിൽ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ സംസ്ഥാനങ്ങൾ മെറ്റക്കെതിരെ നിയമനടപടി സ്വീകരിച്ചത്. എന്നാൽ തങ്ങൾ ഉപയോക്താക്കളുടെ, പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നാണ് മെറ്റയുടെ വാദം. ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറുന്ന ഒരു നിർണായക നിയമപോരാട്ടമായി ഈ വിചാരണ മാറിയിരിക്കുകയാണ്.

Tags

Share this story