പുടിനെതിരെ അറസ്റ്റ് വാറന്റുമായി അന്താരാഷ്ട്ര ക്രിമിനൽ കോടതി; അതിരുകടന്ന നടപടിയെന്ന് റഷ്യ
Sat, 18 Mar 2023

യുദ്ധക്കുറ്റങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. യുദ്ധക്കുറ്റത്തിനൊപ്പം യുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയതുമാണ് പുടിനെതിരെ ചുമത്തിയ കുറ്റം. കോടതിയുടേത് അതിരുകടന്ന നടപടിയെന്നാണ് റഷ്യയുടെ പ്രതികരണം.
എന്നാൽ അംഗ രാജ്യങ്ങൾക്കെതിരെ മാത്രമേ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് നടപടിയെടുക്കാനാകുവെന്നും റഷ്യ കോടതിയിൽ അംഗമല്ലെന്നും റഷ്യൻ ഭരണകൂടം പ്രതികരിച്ചു. അതേസമയം നടപടിയെ യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി സ്വാഗതം ചെയ്തു. അതേസമയം കോടതി നടപടി പുടിന്റെ അന്താരാഷ്ട്ര യാത്രകൾക്ക് തടസ്സമായേക്കും