ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ വിട്ടയച്ചേക്കും; നടപടികൾ ആരംഭിച്ചു

iran

ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പൽ വൈകാതെ മോചിപ്പിക്കുമെന്ന് ഇറാൻ. കപ്പലിലുള്ളവർക്ക് അവരവരുടെ എംബസികളുമായി ബന്ധപ്പെടാൻ അനുമതി നൽകിയിട്ടുണ്ടെന്നും ജീവനക്കാരെ എല്ലാവരെയും വിട്ടയക്കുമെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഏപ്രിൽ 13നാണ് ഇറാൻ എംഎസി ഏരീസ് എന്ന കപ്പൽ പിടിച്ചെടുക്കുന്നത്. 17 ഇന്ത്യക്കാരടക്കം 23 ക്രൂ അംഗങ്ങളാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ മലയാളിയായ ആൻടെസ ജോസഫിനെ നേരത്തെ മോചിപ്പിച്ചിരുന്നു

സമുദ്ര നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് കപ്പൽ പിടികൂടിയതെന്നാണ് ഇറാൻ വിശദീകരിച്ചത്. കപ്പൽ വിട്ടയക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നു.
 

Share this story