ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യൻ ജീവനക്കാരെ കൂടി മോചിപ്പിച്ചു

ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യൻ ജീവനക്കാരെ കൂടി മോചിപ്പിച്ചു. ഇവർ നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിൽ ഉണ്ടായിരുന്നത് 17 ഇന്ത്യാക്കാരാണ്


ഒരു വനിതയുൾപ്പെടെ 25 ജീവനക്കാർ കപ്പലിലുണ്ടായിരുന്നു. ഇതിൽ 4 മലയാളികളടക്കം 17 പേരും ഇന്ത്യക്കാരായിരുന്നു. ഇന്ത്യ അടക്കമുളള രാജ്യങ്ങൾ ജീവനക്കാരുടെ മോചനത്തിനായി നയതന്ത്ര നീക്കങ്ങൾ തുടങ്ങിയതിനു പിന്നാലെ ഏക വനിതയായ ആൻ ടെസ ജോസഫിനെ കപ്പൽ കമ്പനി വിട്ടയച്ചു.

നയതന്ത്ര തലത്തിൽ കപ്പലിലുള്ള മുഴുവൻ ഇന്ത്യാക്കാരെയും മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഇറാൻ-ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതിനു പിന്നാലെ കഴിഞ്ഞ മാസം 13നാണ് ഹോർമൂർ കടലിടുക്കിൽ വച്ച് എംഎസ്‌സി ഏരീസ് എന്ന ഇസ്രായേൽ ബന്ധമുളള ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്ത്.

Share this story