അമേരിക്കയുടെ ഭീഷണിക്കിടെ ഒമാൻ കടലിൽ സംയുക്ത നാവിക അഭ്യാസവുമായി ഇറാനും റഷ്യയും

russia navy

അമേരിക്കയുടെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഭീഷണിക്കിടെ ഒമാൻ കടലിൽ ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസങ്ങൾ നടത്തും. ജനീവയിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന രണ്ടാംഘട്ട ചർച്ചയിലും കാര്യമായ പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. 

മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസ് നാവികസേന കപ്പലുകൾക്ക് വെല്ലുവിളി സൃഷ്ടിച്ച് ഹോർമൂസ് കടലിടുക്കിൽ ഇറാൻ സൈന്യം കഴിഞ്ഞ ദിവസം അഭ്യാസങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ-റഷ്യ സംയുക്ത നാവിക അഭ്യാസം ഒമാൻ കടലിലിലും ഇന്ത്യൻ മഹാസമുദ്രത്തിലും നടക്കാൻ പോകുന്നത്

കടൽസുരക്ഷ ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള ബന്ധം ദൃഡമാകുക്ക എന്നിവയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. അതേസമയം അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി രംഗത്തുവന്നു. അമേരിക്കയെ വീണ്ടും എഴുന്നേൽക്കാൻ കഴിയാത്തവിധം ആക്രമിക്കാൻ കഴിയുമെന്നും വിമാനവാഹിനി കപ്പലിനെ കടലിന്റെ അടിത്തട്ടിലേക്ക് അയക്കാൻ കഴിയുമെന്നും ഖൊമേനി മുന്നറിയിപ്പ് നൽകി
 

Tags

Share this story