ഇറാനിൽ പ്രക്ഷോഭകരെ കൂട്ടക്കുരുതി നടത്തി ഭരണകൂടം; മരണസംഖ്യ 2400 കടന്നു
ഭരണകൂട വിരുദ്ധ പ്രക്ഷോഭം തുടരുന്ന ഇറാനിൽ കൂട്ടക്കുരുതിയുമായി സർക്കാർ. പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2400 കടന്നു. അതേസമയം പ്രതിഷേധക്കാർക്ക് സഹായം വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തുവന്നു. യുഎസിന്റെ സഹായം ഉടനെത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വധിക്കരുതെന്നും അങ്ങനെ ചെയ്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിൽ ഇന്റർനെറ്റ് ഉപരോധം തുടരുകയാണ്. ഇറാൻ ജനതയുടെ കൊലയാളികൾ ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണെന്ന് ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി പറഞ്ഞു
17 ദിവസമായി തുടരുന്ന പ്രക്ഷോഭം 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് വ്യാപിച്ചു. പ്രക്ഷോഭകരെ സുരക്ഷാ സേനയും ഇറാൻ റവല്യൂഷണറി ഗാർഡ്‌സും കൂട്ടക്കുരുതി ചെയ്യുകയാണ് ദൃക്‌സാക്ഷികൾ ആരോപിച്ചു.
