ഇമ്രാൻ ഖാന് രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി

imran

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. ഇമ്രാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെയാണ് അഴിമതിക്കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വൻ സുരക്ഷാ സന്നാഹത്തോടെയാണ് ഇമ്രാനെ കോടതിയിൽ ഹാജരാക്കിയത്

ചൊവ്വാഴ്ചയാണ് ഇസ്ലാമാബാദ് ഹൈക്കോടതിയിൽ നിന്ന് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. കോടതിക്കുുള്ളിൽ കടന്ന് ഇമ്രാനെ അറസ്റ്റ് ചെയ്തതിനെ സുപ്രീം കോടതി വിമർശിച്ചിരുന്നു.
 

Share this story