ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണവുമായി ഇസ്രായേൽ; തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ
ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്‌കരണ പ്ലാന്റിൽ ഇസ്രായേലിന്റെ ബോംബാക്രമണം. ആളപായമോ ആണവവികിരണ ഭീഷണിയോ ഇല്ലെന്ന് ഇറാൻ അറിയിച്ചു. തിരിച്ചടിയായി യുഎസിന്റെയും ഇസ്രായേലിന്റെയും വ്യവസായ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷമി മുഴക്കി. യുഎസ്-ഇസ്രായേൽ സഖ്യ രാജ്യങ്ങളിലെ തുറമുഖങ്ങളിൽ നിന്നോ തിരിച്ചോ ഉള്ള കപ്പലുകൾ ഹോർമൂസ് വഴി കടത്തിവിടില്ലെന്ന് ഐആർജിസി അറിയിച്ചു
ഇറാന്റെ ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. രണ്ട് ആണവ കേന്ദ്രങ്ങൾക്ക് നേരെയും രണ്ട് വൻകിട സ്റ്റീൻ പ്ലാന്റുകൾക്ക് നേരെയുമാണ് ആക്രമണം നടന്നത്. ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് ട്രംപ് അവകാശപ്പെടുമ്പോഴാണ് ആക്രമണം
ഇസ്രായേലിന്റെ നീക്കം മേഖലയിൽ പൂർണ യുദ്ധത്തിന് വഴിവെച്ചേക്കുമെന്നാണ് ആശങ്ക. സൗദിയിലെ അമേരിക്കൻ കേന്ദ്രമായ പ്രിൻസ് സുൽത്താൻ എയർ ബേസും ടാങ്കർ വിമാനങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ.
