ഗാസയിലും ഖാൻ യൂനിസിലും ആക്രമണം തുടർന്ന് ഇസ്രായേൽ; 24 മണിക്കൂറിനിടെ 200ഓളം പേർ കൊല്ലപ്പെട്ടു

gaza

ഗാസയിലും ഖാൻ യൂനിസിലും ആക്രമണം തുടർന്ന് ഇസ്രായേൽ. 24 മണിക്കൂറിനിടെ നടന്ന ആക്രമണങ്ങളിൽ ഇരുന്നൂറോളം പലസ്തീനികൾ കൊല്ലപ്പെട്ടു. ബന്ദികളുടെ കൈമാറ്റം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു. ചെങ്കടലിലെ ഹൂതികളുടെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാന് മേൽ ചൈന സമ്മർദം ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 

ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. അൽ-അമർ, അൽ അക്‌സ ആശുപത്രികൾക്ക് നേരെയും ആക്രമണം തുടരുകയാണ്.
 

Share this story