ഇറാന്റെ സൈനിക കമാൻഡറെ വധിച്ച് ഇസ്രായേൽ; ഇറാൻ ആക്രമണത്തിൽ അബൂദാബിയിൽ പാക് പൗരനും കൊല്ലപ്പെട്ടു

gulf

ഇറാനിൽ ഇസ്രായേലും അമേരിക്കയും  നടത്തിയ ആക്രമണത്തിൽ ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ കമാൻഡർ കൊല്ലപ്പെട്ടു. മുഹമ്മദ് പാക്പുറാണ് കൊല്ലപ്പെട്ടത്. ഇറാനിലെ ഏറ്റവും ശക്തരായ ആളുകളിൽ ഒരാളായാണ് പാക്പുർ വിലയിരുത്തപ്പെടുന്നത്. അതേസമയം ഇറാൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

മുൻ കമാൻഡർ ഹുസൈൻ സലാമി 2025ൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മുഹമ്മദ് പാക്പുർ കമാൻഡറായി ഉയർത്തപ്പെട്ടത്. അതേസമയം ശക്തമായി തന്നെ ഇറാൻ തിരിച്ചടിക്കുകയാണ്. ഇസ്രായേലിലേക്ക് നിരവധി മിസൈലുകൾ ഇറാൻ വർഷിച്ചു. കൂടാതെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളിലേക്കും ഇറാൻ ആക്രമണം നടത്തി

അബുദാബിയിൽ ഇറാന്റെ മിസൈലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പാക് പൗരനാണ് കൊല്ലപ്പെട്ടത്. ഇറാഖിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. കുവൈറ്റിലെ എയർ ബേസിന് നേർക്കും നിരവധി മിസൈലുകൾ ഇറാൻ തൊടുത്തു. ഇറാനിലെ സ്‌കൂളിലേക്ക് നടന്ന മിസൈലാക്രമണത്തിൽ 51 കുട്ടികളും കൊല്ലപ്പെട്ടു.
 

Tags

Share this story