ഗാസയിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; 30 പേർ കൊല്ലപ്പെട്ടു

gaza

സമാധാന കരാർ ലംഘിച്ചെന്ന ആരോപണത്തിന് പിന്നാലെ ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഹമാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം റഫയിൽ ഇസ്രായേൽ സൈന്യത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് വ്യോമാക്രമണം. ശക്തമായ തിരിച്ചടി നൽകാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശിക്കുകയായിരുന്നു

വ്യോമാക്രമണത്തിൽ 30 പേർ ഗാസയിൽ കൊല്ലപ്പെട്ടതായാണ് വിവരം. ഗാസയിൽ അൽ ഷിഫ ആശുപത്രിയിലടക്കം ഇസ്രായേൽ സേന ആക്രമണം നടത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസ് തങ്ങളുടെ സൈനികരെ ആക്രമിച്ചെന്നും ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ ആക്രമണം

അതേസമയം മേഖലയിൽ വെടിനിർത്തൽ നിലനിൽക്കുകയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. ചെറിയ ഏറ്റുമുട്ടലുകൾ ഉണ്ടാകില്ല എന്നല്ല വെടിനിർത്തൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും വാൻസ് പറഞ്ഞു.

Tags

Share this story