ഇറാന്റെ നാവികസേന കമാൻഡർ അലി റസ തംഗ്‌സിരിയെ വധിച്ചതായി ഇസ്രായേൽ

ali

ഇറാൻ നാവികസേന കമാൻഡർ റിയർ അഡ്മിറൽ അലി റസ തംഗ്‌സിരിയെ വധിച്ചതായി ഇസ്രായേൽ. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് തംഗ്‌സിരി കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ അറിയിച്ചു. ഹോർമൂസ് കടലിടുക്കിലെ ഇറാന്റെ സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഐആർജിസിയുടെ കമാൻഡറായിരുന്നു അലി റസ തംഗ്‌സിരി

ഇസ്രായേൽ-ഇറാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെയാണ് തംഗ്‌സിരി കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവരുന്നത്. ഹോർമൂസ് കടലിടുക്ക് ഉപരോധിക്കുമെന്ന ഇറാന്റെ ഭീഷണിക്ക് പിന്നിൽ പ്രവർത്തിച്ചത് തംഗ്‌സിരിയായിരുന്നു. തംഗ്‌സിരിയുടെ മരണം ഐആർജിസിക്ക് വലിയ തിരിച്ചടിയാണ്

അതേസമയം തംഗ്‌സിരിയുടെ മരണത്തെ കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാശ്ചാത്യ രാജ്യങ്ങൾക്കും ഇസ്രായേലിനുമെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ചിരുന്ന സൈനിക നേതാവായിരുന്നു തംഗ്‌സിരി
 

Tags

Share this story