ലെബനനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം; 11 പേർ കൊല്ലപ്പെട്ടു
Nov 19, 2025, 08:26 IST
ലെബനനിലെ പലസ്തീനിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. ഐൻ അൽ ഹിൽവേയിലെ ക്യാമ്പിലേക്കാണ് ആക്രമണം നടന്നത്. 11 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നാല് പേർക്ക് പരുക്കേറ്റു
ഇസ്രായേൽ-ഹിസ്ബുല്ല സംഘർഷത്തിൽ വെടിനിർത്തൽ ഒപ്പുവെച്ചതിന് ശേഷം ലെബനിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. എന്നാൽ ക്യാമ്പിൽ ഒളിച്ചിരിക്കുന്ന ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു.
ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ചിരുന്ന പരിശീലന കേന്ദ്രമാണ് ആക്രമിച്ചതെന്നും ഹമാസിനെതിരെ ആക്രമണം തുടരുമെന്നും ഇസ്രായേൽ പറഞ്ഞു.
