സ്‌കൂള്‍ തകര്‍ത്ത് ഇസ്രാഈല്‍; നിരവധി മരണം

സ്‌കൂള്‍ തകര്‍ത്ത് ഇസ്രാഈല്‍; നിരവധി മരണം
ഗസ്സ: അധിനിവേശ ആക്രമണം തുടരുന്ന വടക്കന്‍ ഗസ്സയിലെ ജബലിയയില്‍ സ്‌കൂള്‍ തകര്‍ത്ത് ഇസ്‌റാഈല്‍ ക്രൂരത. അഭയം തേടി സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറകണക്കിനാളുകള്‍ തിങ്ങിക്കഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തിലാണ് ഇസ്‌റാഈൽ സൈന്യത്തിന്റെ മനുഷ്യത്വമില്ലാ ആക്രമണം അരങ്ങേറിയത്. സംഭവത്തില്‍ 19 പേര്‍ കൊല്ലപ്പട്ടിട്ടുണ്ടെന്നും ഇവരില്‍ കൂടുതലും കുട്ടികളാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, കിഴക്കന്‍ ലബനാനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടെന്ന സൂചന നല്‍കി ഇസ്‌റാഈല്‍. ബെക്കാ മേഖലയിലെ ജനങ്ങളോട് നാടുവിടാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.  

Share this story